ന്യൂഡൽഹി : തമിഴ് ചിത്രം പരാശക്തിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഈ വർഷത്തെ പൊങ്കൽ ആഘോഷം കൂടുതൽ സ്പെഷ്യലാക്കി. അവർ ഡൽഹിയിലേക്ക് പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് പൊങ്കൽ ആഘോഷിച്ചത്. ചിത്രത്തിലെ പ്രധാന നടൻ ശിവകാർത്തികേയൻ, രവി മോഹൻ, ദേശീയ അവാർഡ് ജേതാവായ സംഗീതസംവിധായകൻ ജിവി പ്രകാശ് എന്നിവരുൾപ്പെടെയുള്ളവർ പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു. പരാശക്തിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നടന് ശിവകാര്ത്തികേയന് ഉൾപ്പെട്ട സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് […]