കല്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി. വയനാട് മാനന്തവാടി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്.മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. യുവതിയുടെ പ്രസവം നടന്നത് ഒൿടോബർ പത്താം തീയതി.പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ […]