വയനാട്: മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുത്ത് പൊലീസ്. പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിലാണ് കേസെടുത്തത്. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി 21കാരിയാണ് പരാതി നല്‍കിയത്.യുവതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തന്നെ മാനന്തവാടിയിലെത്തി അന്വേഷണം നടത്തിയിരുന്നു.യുവതിയുടെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന തുണിയും പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. വിദഗ്ധ സംഘത്തിന്റെ പരിശോധയുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെയാണ് യുവതി […]