ലക്നൗ: ഉത്തർപ്രദേശിൽ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓൺലൈൻ ഗെയിമിന്റെ ഭാഗമായാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. പെൺകുട്ടികൾ ‘കൊറിയന്‍ ലവർ ‘ എന്ന അപകടകരമായ ഓൺലൈൻ ടാസ്ക് ബേസ്ഡ് ഗെയിമിന് അടിമകളാണെന്ന് പോലീസ് സംശയിക്കുന്നു. […]