
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഫിറ്റ്നസ് സെൻറർ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. മരിയാപുരം സ്വദേശി കാവ്യക്കാണ് കുത്തേറ്റത്. പാറശ്ശാല സ്വദേശി അശ്വന്ത് ആണ് ആക്രമിച്ചത്. ആക്രമണത്തിനുശേഷം യുവാവ് എലി വിഷം കഴിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്നും നിംസ് ആശുപത്രിയിലേക്കും മാറ്റി. ആക്രമണ കാരണം വ്യക്തമ.ല്ല