
തിരുവനന്തപുരം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി. ഫ്ലാറ്റ് നിർമിച്ച് വിൽക്കുന്നതിന് ഷിബു ബേബി ജോണും ആൻഡ എന്ന കൺസ്ട്രക്ഷൻ കമ്പിനിയുമായി കരാറുണ്ടായിരുന്നു. ഫ്ലാറ്റ് നിർമാണത്തിനുള്ള ഭൂമി ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ്. 2020 ഒക്ടോബറിൽ പരാതിക്കാരനായ അലക്സ്, ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ കൺസ്ട്രക്ഷൻ […]