ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടിൽ അസമിൽ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്കോട്ട് താലൂക്കിലെ മുത്സന്ദ്ര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ജോലി ആവശ്യത്തിനായി അസമിൽ നിന്നും എത്തിയവരാണ് മരിച്ച നാലുപേരും. ജയന്ത് സിന്ധെ (25), നിരേന്ദ്രനാഥ് തായിദ് (24), ഡോക്ടർ തായിദ് (25), ധനഞ്ജയ് തായിദ് (20) എന്നിവരാണ് മരിച്ചത്. സമീപത്തുള്ള കൊക്കകോള ഗോഡൗണിലെ ജീവനക്കാരായിരുന്നു ഇവർ. ഗ്രാമവാസിയായ ചോട്ടാസാബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിലായിരുന്നു […]