
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജനാധിപത്യത്തിന്റെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. 16 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 152 മണ്ഡലങ്ങളാണ് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ നേരിട്ട അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയിലാണ്. ഇന്ന് കൊട്ടിക്കലാശം നടക്കും. ചരിത്രത്തിലാദ്യമായി 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 2400 കമ്പനി […]