ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്നു. 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കൾക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗി, പലചരക്ക് കടയുടമ മോണി ചക്രവർത്തി എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ഹിന്ദു യുവാക്കളുടെ എണ്ണം ഇതോടെ ആറായി, ഖുൽന ഡിവിഷനിലെ അരുവ ഗ്രാമത്തിലാണ് 38 കാരനായ റാണ പ്രതാപ് ബൈരാഗി താമസിക്കുന്നത്. നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ […]