
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബിഎൻപി പാർട്ടി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. അസീസുർ റഹ്മാൻ മുസാബിർ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെ ധാക്കയിലെ കാർവാൻ ബസാർ പ്രദേശത്തായിരുന്നു സംഭവം. ബിഎൻപി സ്വെച്ചസേബക് ദളിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അസീസുർ റഹ്മാൻ മുസാബിർ. മാർക്കറ്റിനുള്ളിൽ വെച്ച് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. അസീസുർ റഹ്മാൻ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ അസീസുർ റഹ്മാന്റെ സഹായി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഫെബ്രുവരി 12 ന് […]