കാസർകോട്: കുമ്പള ആരിക്കാടിയിലെ തൽക്കാലിക ടോൾപ്ലാസയുമായി ബന്ധപ്പെട്ട് നടന്ന സമരം വെറും രാഷ്ട്രീയ പ്രഹസനമാണെന്ന് കേന്ദ്ര ഗതാഗതാ വകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്ര. കേരളത്തിൽ നിന്ന് ബിജെപി അല്ലാതെ മറ്റ് ഒരു പാർട്ടിയും ഈ വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പരിശോധനക്ക് ശേഷം ടോൾപ്ലാസ അടച്ചു പൂട്ടാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ […]