പാലക്കാട്: കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലേക്ക് ബിഹാറിൽ നിന്നുള്ള 21 കുട്ടികളെ കൊണ്ടുവന്നതിൽ ദുരൂഹതയേറുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് ഞായറാഴ്ചയാണ് മതിയായ രേഖകളില്ലാതെ കിഷൻഗഞ്ച് സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തി. കോഴിക്കോടുള്ള മതപഠനസ്ഥാപനം എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗത്തിൽ വരുന്നതല്ലെന്നും ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെന്നും പരിശോധനയിൽ വ്യക്തമായി. കോഴിക്കോട് അണ്ടിക്കോടുള്ള സ്ഥാപനം ഹായത്തുൾ ഇസ്ലാം സമിതിയുടെ നേതൃത്വത്തിൽ ഉള്ളതെന്നാണ് കുട്ടികളുടെ കൂടെയുള്ളവർ സിഡബ്ല്യുസിയോട് […]