
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. തീർത്ഥാടകരുടെ സൗകര്യാർഥം എക്സ്പ്രസ് ട്രയിനുകൾക്ക് ഉൾപ്പെടെ കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. സ്പെഷ്യൽ ട്രയിനുകൾ റിസർവേഷനില്ലാതെയായിരിക്കും സർവീസ് നടത്തുക. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. പൊങ്കാലയ്ക്ക് മുൻപ് എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഉണ്ടാകും. അതുപോലെ പൊങ്കാല കഴിഞ്ഞും എറണാകുളത്തേക്ക് ആലപ്പുഴ വഴിയും നാഗർകോവിലിലേക്കും പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവീസുകളുമുണ്ടാകും. അതേസമയം, ആറ്റുകാൽ പൊങ്കാലക്ക് […]