പമ്പ: ശബരിമലയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി. ശബരിമലയിലെ ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ഭഗവാൻ ശ്രീ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുൻപ് സന്നിധാനത്ത് എത്തിച്ചേർന്നിരുന്നു. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് അയ്യപ്പന് തിരുവാഭരണം ചാർത്തി. തുടർന്ന് നടയടച്ച് ദീപാരാധന നടന്നു. മകരജ്യോതി ദൃശ്യമായതോടെ നടതുറന്നു.ആ സമയത്ത്, ഭക്തർ ഉയർത്തിയ “സ്വാമിയേ ശരണം അയ്യപ്പ… സ്വാമിയേ ശരണം അയ്യപ്പ…” […]