
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയെ ആര്‍ക്കും തടയാനാവില്ലെന്ന് ചൊങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹർഷി. ഭാരതപ്പുഴ ഒരാളുടെയും സ്വകാര്യ സ്വത്തല്ലെന്നും, സനാതന ധർമ്മത്തിന്റെ മഹാപരമ്പരയായ കുംഭമേള മുറപോലെ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഭാരതപ്പുഴ ആരുടെയും ബാപ്പാന്റെ സ്വത്തല്ല. ഹിന്ദുവിന്റെ ആചാരങ്ങളും ആരാധനകളും ഇവിടെ ആരുടെയും അനുമതിയോടെ നടക്കേണ്ടതല്ല. അത് തടയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ തന്നെ ഹിന്ദുവിന്റെ ശക്തി എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും,” എന്നായിരുന്നു മഹർഷിയുടെപ്രതികരണം. കുംഭമേള […]