തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് ഭാര്യയെ അടിച്ച് വീഴ്ത്തി തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരിയെ (40) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം പൊലീസ് തെരച്ചിൽ നടത്തുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 