
പാലക്കാട് : യുവാവിനെ ട്രെയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷിന്റെ (22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച പകൽ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവാവ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. ഞായർ രാത്രി പത്തരയോടെ കണ്ണൂർ –യശ്വന്ത്പുർ എക്സ്പ്രസിൽനിന്നുമാണ് പുഴയിലേക്ക് വീണത്. […]