ന്യൂയോർക്ക്: യുഎസ് സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ന്യൂയോർക്കിൽ എത്തിച്ചു. ന്യൂയോർക്കിലെ ബ്രുക്ലിൻ തടവറയിലേക്കാണ് മദുറോയെ കൊണ്ടുവന്നിരിക്കുന്നത്. കൈവിലങ്ങിട്ട് യുഎസ് ഉദ്യോഗസ്ഥർക്കൊപ്പം സെല്ലിലേക്ക് വരുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.”ഗുഡ് നൈറ്റ്, ഹാപ്പി ന്യൂ ഇയർ,” മദുറോ വീഡിയോയിൽ പറയുന്നത് കേൾക്കാം. ബ്രുക്ലിനിൽ വെച്ച് മദുറോയെ വിശദമായി ചോദ്യം ചെയ്യും തുടർന്ന് യുഎസ് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന ‘നാർക്കോ-ടെററിസം’ കുറ്റമാണ് മദുറോയ്ക്കും ഭാര്യയ്ക്കും മേൽ […]