മുതുകുളം : മദ്യപിച്ചെത്തിയ മകന്റെ അക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഹോട്ടൽ നടത്തുന്ന മണിയമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ രാജേന്ദ്രൻ ആക്രമിച്ചതായി പരാതി ഉയർന്നത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് രാജേന്ദ്രൻ അമ്മയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മണിയമ്മയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു, രക്തസ്രാവം ഉണ്ടായി. മണിയമ്മയെ മർദ്ദിച്ചതറിഞ്ഞ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് 108 ആംബുലൻസിൽ മണിയമ്മയെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കനകക്കുന്ന് പോലീസ് മകൻ രാജേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് […]