കോഴിക്കോട്: ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഉസ്നക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തെരുവുനായ പിന്നാലെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. കൈക്ക് കടിയേറ്റ വിദ്യാർത്ഥിനി നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി.