കണ്ണൂർ: കൂത്തുപറമ്പ് കണ്ടേരിയിൽ സിപിഎം പ്രവർത്തകൻ ബിജെപി സംഘപരിവാർ സംഘടനകളുടെ കൊടി നശിപ്പിച്ചു. സിപിഎം പ്രവർത്തകനായ ഷിഗിൽ ആണ് കൊടി നശിപ്പിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കൊടി നശിപ്പിച്ചത് എന്നാണ് ആരോപണം. പ്രദേശത്തെ ലഹരി , ക്വട്ടേഷൻ സംഘങ്ങളെ സിപിഎം സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു