
മലപ്പുറം: കരുവാരക്കുണ്ടിൽ കാണാതായ 14 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ 16 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരുന്നത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. കുട്ടി ബലാത്സംഗത്തിന് ഇരയായെന്നാണ് പ്രാഥമിക റിപ്പോർട്ട്. ക്രൂരമായ കൊലപാതമാണ് […]