
തിരുവനന്തപുരം: മലബാറിലെ സംസ്കാരത്തെ തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്ലീം ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങി കഴിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനായിരിക്കും താക്കോൽ സ്ഥാനം. അവർ നടപ്പാക്കാൻ പോകുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗ്ഗീയ സംഘടനകളെ കോൺഗ്രസ് വെള്ള പൂശുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മുൻപ് ജമാഅത്തെ നിരോധിച്ചിട്ടുണ്ട്. ഇവരെയാണ് കോൺഗ്രസ് ഇന്ന് കൂടു പിടിക്കുന്നത്. ജമാ അത്തെ […]