തിരുവനന്തപുരം : കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി ഉണ്ടെന്നു പ്രചരണം നടത്തിയ മലയാള മാധ്യമങ്ങൾക്കെതിരെ മുൻ ഡിജിപിയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്. ശ്രീലേഖ. മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ ഇതിനെതിരെയാണ് ശ്രീലേഖ രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം […]