തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എം പി. രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ദൗത്യത്തെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ രംഗത്തെത്തിയത്. പ്രോജക്ട് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തിൽ തരൂർ ചൂണ്ടിക്കാട്ടി. 2013-ൽ ഇന്ത്യയിലെ 126 ജില്ലകളിൽ മാവോയിസ്ററുകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് രാജ്യത്ത് മാവോയിസം അന്ത്യലേക്ക് അടുക്കുകയാണ്. മേഖലയിൽ പോലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സർക്കാർ വലിയ […]