
തിരുവനന്തപുരം: ഏഴുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മത്സ്യവില്പനക്കാരൻ അറസ്റ്റിൽ. വെമ്പായത്ത് വാടകക്ക് താമസിക്കുന്ന തേക്കട സ്വദേശി അൻസീറാണ് (47) പിടിയിലായത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 16-ാം തീയതിയായിരുന്നു സംഭവം സംഭവം നടന്നത്. മത്സ്യം വാങ്ങാനെത്തിയ കുട്ടിയെ ഇയാൾ സ്വന്തം വാഹനത്തിൽ കയറ്റിയാണ് ഉപദ്രവിച്ചത്. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു കുട്ടി. പ്രദേശത്തെ സ്ഥിരം മത്സ്യവില്പനക്കാരനാണ് അൻസീർ. അതിനാൽ വീട്ടുകാരുമായി ഇയാൾക്ക് നല്ല ബന്ധമായിരുന്നു. ബന്ധുവിനൊപ്പം എത്തിയ കുട്ടിയെ വീട്ടിൽ ഇറക്കാം എന്ന് പറഞ്ഞാണ് ഗുഡ്സ് ഓട്ടോയിൽ ഇയാൾ കയറ്റിയത്. യാത്രയ്ക്കിടെ […]