
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു പ്രകടനം നടത്തിയ ആളുടെ ഫോട്ടോ പ്രദർശനം തടഞ്ഞെന്ന് ആരോപണം. വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദാമു സർഗം എന്നയാളുടെ ഫോട്ടോ പ്രദർശനം നടന്നിരുന്നു. ഡിവൈഎഫ്ഐ വെള്ളൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ഇന്നലെ രാത്രി മേഖല കമ്മിറ്റിയിൽ ഉളളവർ വിളിച്ച് ഫോട്ടോ പ്രദർശനം അവസാനിപ്പിക്കുന്നു ദാമുവിനോട് പറയുകയായിരുന്നു. മേഖല കമ്മിറ്റിയിലുള്ളവർ മുകളിൽ നിന്നുള്ള നിർദേശമാണ് നടപ്പാക്കിയതെന്ന് ദാമു പറഞ്ഞു. വിളിച്ചവർ തന്നെയാണ് […]