
ന്യൂഡല്‍ഹി/തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോടുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. സ്ഫോടനത്തില്‍ പരിക്കേറ്റ 40 പേരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള […]