
തൃശ്ശൂര്‍/ന്യൂഡല്‍ഹി: തൃശ്ശൂര്‍ മുണ്ടത്തിക്കോട്ടെ പടക്കനിര്‍മ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘തൃശ്ശൂരിലുണ്ടായ വെടിക്കെട്ട് അപകടം അതീവ ദൗര്‍ഭാഗ്യകരമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും,’ എന്ന് പ്രധാനമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ പൂരത്തിനായി […]