
ചെന്നൈ: തമിഴ്നാട് തിരുപ്പുറംകുണ്ഡ്രം ക്ഷേത്രത്തിൽ ദീപം തെളിയിക്കൽ വിഷയത്തിൽ തമിഴ്നാട് സർക്കാരിന് കനത്ത തിരിച്ചടി. ക്ഷേത്രം ഭരണസമിതിക്ക് ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം കൊളുത്താമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിളക്ക് തെളിയിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ചാണ് ശരിവച്ചത്. ദീപം തെളിയിച്ചാൻ സമാധാനം തകരുമെന്ന് കാണിച്ച് ദേവസ്വവും ജില്ലാഭരണകൂടവും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ദീപം തെളിയിച്ചാൽ സമാധാനം തകരുമെന്ന വാദം അസംബന്ധവും അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. ദർഗയ്ക്ക് സമീപം […]