
വിവാഹ വേദികളിൽ സുഗന്ധം പടർത്തിയിരുന്ന മുല്ലപ്പൂ വിട വാങ്ങുന്നു. തീ വിലയാണ് കാരണം. മുല്ലപ്പൂവിന് വിപണിയിൽ കിലോയ്ക്ക് 7,000 മുതൽ 8,000 രൂപ വരെയായി. കഴിഞ്ഞവർഷം ഇതേസമയത്ത് 4,000 രൂപയായിരുന്നു. ഒരുമുഴം മൂല്ലപ്പൂവില മൊത്തവിപണിയിൽ 130-160 രൂപയും ചില്ലറവിപണിയിൽ 190-210 രൂപയുമായി. വിവാഹ വേദികളിലെ ഒഴിച്ചു കൂടാനാവാത്തതാണ് മുല്ലപ്പൂ. വധു മുതൽ, ബന്ധുക്കൾ, കുട്ടികൾ വരെയും, മണിയറയും മുല്ലപ്പൂവിന്റെ പരിമളത്തിലായാലേ മലയാളിക്ക് വിവാഹം പൂർണമാവൂ. എന്നാൽ ഇതെല്ലാം ഇപ്പോൾ പഴംകഥയാവുകയാണ്. തീവിലയായതോടെ ചെറുകിട വിവാഹ വേദിയിൽ നിന്നല്ലാം […]