കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ VK ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഹൃദയത്തിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ VK ഇബ്രാഹിംകുഞ്ഞ് നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായി ഇബ്രാഹിം […]