അടൂർ: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് എസ്ഐടി നടത്തി. ഹോട്ടലിലെ 408-ാം നമ്പർ മുറിയിലാണ് കോൺഗ്രസ് എംഎൽഎയുമായി പരിശോധന നടത്തിയത്. 2024 ഏപ്രിൽ എട്ടിന് ഈ ഹോട്ടൽമുറിയിൽവെച്ച് മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയിൽ പരാമർശിച്ചിട്ടുള്ളത്. ചോദ്യംചെയ്യലിൽ യുവതിയുമായി ഹോട്ടലിൽ വന്ന കാര്യം മാങ്കൂട്ടത്തിൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടി നൽകിയില്ല. രാഹുൽ ബി ആര് എന്ന പേരിലാണ് […]