ന്യൂഡൽഹി: ഡൽഹി ഹിന്ദുവിരുദ്ധ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ ജയിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണച്ചു കൊണ്ടുള്ള ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ കുറിപ്പിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം ആവശ്യമില്ലെന്നും മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നുമാണ് ഇന്ത്യയുടെ പ്രതികരണത്തിന്റെ രത്നചുരുക്കം. മംദാനി ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനു പകരം സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മറ്റു ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോട് ബഹുമാനം […]