മൈ നമ്പർ ഇസ് 2255 മോഹൻലാലിന്റെ ഹിറ്റ് ഡയലോഗുകളിൽ ഒന്നാണ്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലേതാണ് ഈ സംഭാഷണം. കഴിഞ്ഞ ദിവസം 33 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ ഹൈക്രോസ് കാറിന് 2255 എന്ന നമ്പർ സ്വന്തമാക്കിയതോടെയാണ് ഡയലോഗ് വീണ്ടും ചർച്ചയായത്. തിങ്കളാഴ്ച എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ലേലത്തിൽ മോഹൻലാൽ 1.80 ലക്ഷം രൂപയ്ക്കാണ് കെഎൽ 07 ഡിജെ 2255 എന്ന ഫാൻസി നമ്പർ വാങ്ങിയത്. എറണാകുളം ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ലേലം നടന്നത്. […]