
ലക്നൗ : മൊബൈലിന് റേഞ്ച് ലഭിക്കുന്നതിനായി കെട്ടിടത്തിന് മുകളിൽ കയറിയ 55 കാരൻ താഴെ വീണ് മരിച്ചു. നോയിഡയിലെ104-ാം സെക്ടറിലെ ബഹുനില കെട്ടിടത്തിലായിരുന്നു അപകടം. ഡൽഹി ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ അജയ് ഗാർഗറാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.20 ഓടെയായിരുന്നു സംഭവം. ഭാര്യയുടെ ഫോൺ കോൾ വന്നതിനെ തുടർന്ന് റേഞ്ച് ലഭിക്കാനായി അജയ് കെട്ടിടത്തിലെ 17-ാം നിലയിലേക്ക് കയറുകയായിരുന്നു. താഴെ വീണു കിടക്കുന്ന അജയ് ഗാഗറിനെ സഹപ്രവർത്തകർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ […]