
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന പക്വമായ നിലപാടുകള്‍ക്ക് പ്രതിപക്ഷ നിരയില്‍ നിന്നും വന്‍ പ്രശംസ. കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുമ്പോഴും, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര മികവിനെ വാഴ്ത്തി രംഗത്തെത്തിയത് രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഉത്തരവാദിത്തത്തോടെയുള്ള ‘രാഷ്ട്രതന്ത്രജ്ഞത’ ആണെന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ നിലപാടുകള്‍ ശരിയായ ദിശയിലാണെന്ന സൂചനയാണ് അദ്ദേഹം […]