റഷ്യ : സുരക്ഷാ മാനദണ്ഡങ്ങൾ മുന്നിൽ കണ്ട് മോസ്കോയിലെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു. മോസ്കോയിലേക്ക് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ ഒരു മണിക്കൂർ അടച്ചിട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് വിമാനത്താവളങ്ങൾ അടച്ചത്. റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ കാറിനു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും നാലു വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മോസ്കോയിലേക്ക് യുക്രെയ്ൻ തുടർച്ചയായി ഡ്രോൺ വിക്ഷേപണം നടത്തുകയായിരുന്നു. മോസ്കോ […]