കൊച്ചി: നടൻ മോഹൻ ലാൽ ബ്രാൻഡ് അംബാസിഡർ ആയ ധനകാര്യ സ്ഥാപനത്തിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ കേസ് ഹൈക്കോടതി തള്ളി. പരസ്യത്തിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു പരാതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് റദ്ദാക്കിയത്. പരാതിക്കാരൻ പ്രതിവർഷം 15 ശതമാനം പലിശയ്ക്കായിരുന്നു സ്വർണം പണയം വച്ചിരുന്നത്. എന്നാൽ മോഹൻലാലിന്റെ പരസ്യം കണ്ട് ആകൃഷ്ടനായ ഇയാൾ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്ത സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഫിനാൻസ് മാനേജറെ സമീപിക്കുകയുമായിരുന്നു. പക്ഷെ വായ്പ അടച്ചുതീർത്ത് സ്വർണം തിരികെ […]