തൃശ്ശൂർ:ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുവാൻ കാരണക്കാരനായ പി.എൻ. രാമചന്ദ്രൻ രാജിവെച്ചു. കുറുമല പതിനാറാം വാർഡിലെ എൽഡിഎഫ് അംഗമായിരുന്നു ഇയാൾ. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി. ഗോപാലകൃഷ്ണന് വോട്ട് മാറി ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്. ഗ്രാമപഞ്ചായത്തിൽ 24 വാർഡുകളാണ് ഉള്ളത് . അതിൽ 12 സീറ്റ് എൽഡിഎഫും 12 സീറ്റ് യുഡിഎഫും പിടിച്ചെടുത്തു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം മുന്‍ ഏരിയകമ്മിറ്റി സെക്രട്ടറി കെ നന്ദകുമാറിനേക്കാൾ ഒരു വോട്ട് കൂടുതൽ കെ എ ബല്‍ക്കീസക്ക് […]