ടെഹ്റാൻ: ഇറാൻ- ഇസ്രായേൽ യുദ്ധം സൈനിക മേഖലയിൽ നിന്ന് സാങ്കേതിക മേഖലയിലേക്ക് തിരിയുന്നു എന്ന് സൂചന. ഇസ്രായേലിനെ സഹായിക്കുന്ന ആഗോള ടെക് കമ്പനികൾക്കും നേരെ ഇറാന്റെ ഭീഷണി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ പ്രമുഖ അമേരിക്കൻ ടെക് കമ്പനികൾ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ തകർത്തു. ഇറാന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാർ […]