
ബെംഗളൂരു: 26 കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി 16-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മംഗളൂരു സ്വദേശി നിക്ഷേപ് ബംഗേര മരിച്ചത്. ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു. യൂറോപിൽ നിന്നുമാണ് നിക്ഷേപ് ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. തിരിച്ചെത്തിയ യുവാവ് ബെംഗളൂരുവിലെ ഷെട്ടിഹള്ളിയിലെ അപ്പാർട്ട്മെന്റിൽ മാതാപിതാക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു കുറച്ചുകാലങ്ങളായി സ്കീസോഫ്രീനിയ എന്ന മാനസിക രോഗവും കടുത്ത വിഷാദവും യുവാവിനെ അലട്ടിയിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..