കൊല്ലം: എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ. മുഖത്തല പാങ്കോണം അനന്തു കൃഷ്ണൻ (25) നാണ് അറസ്റ്റിലായത്. 12 ഗ്രാം രാസലഹരി ഇയാളിൽ നിന്നും കണ്ടെടുത്തു. കൊട്ടിയം പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് യുവാവിനെ പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും ഇന്റർസിറ്റി ബസി ലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എംഡിഎംഎ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.