തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗകേസിലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ പുരുഷാവകാശ പ്രവർത്തകൻ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് രാഹുല്‍ ഈശ്വര്‍ ഹർജിയിൽ പറയുന്നു. അപമാനിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത പരാതി നല്‍കിയിരുന്നു . രാഹുൽമാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ കഴിഞ്ഞ […]