തിരുവനന്തപുരം : തുടർച്ചയായ ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കും എന്നും സ്പീക്കർ പറയുന്നു. ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് സ്പീക്കർ മാധ്യമങ്ങളോട് വ്യക്തമാക്കി. എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി രാഹുലിന്റെ അറസ്റ്റ് […]