തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നാണ് കസ്റ്റഡി അപേക്ഷയിലെ ആവശ്യം. എന്നാൽ തനിക്ക് ജാമ്യം നൽകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാദിക്കുന്നു. കുറ്റം നിലനിൽക്കുന്നതല്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഇന്നലെ പുലർച്ചെയാണ് പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായത്. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ […]