പാലക്കാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർണായക നിർദേശങ്ങളുമായി പാലക്കാട്ടെ കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിന്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യമുയർന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പട്ടാമ്പി ലീഗിന് കൊടുക്കില്ലെന്നും, പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. പെൺ വേട്ട വിവാദത്തിൽ കുടുങ്ങിയ രാഹുൽ […]