പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തെ എസ് ഐ ടിയുടെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിനഞ്ചിന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷ 16ന് പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നൽകിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി പൊലീസിന് […]