പത്തനംതിട്ട : പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് 14 ദിവസത്തേ റിമാൻഡ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും പ്രതിയെ പോലീസ് പിടികൂടിയത്. തുടർന്ന് എസ്ഐടി മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂറിലേറെ ചോദ്യം ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യുവമോർച്ചയും രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ എം.എൽ.എ ഓഫിസിന് മുൻപിൽ ബി.ജെ.പി കോലം കത്തിച്ച് പ്രതിഷേധം […]