
മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയേഴ്സിന്റെ മർദനം. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കൂളിലാണ് സംഭവം. റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരീക്ഷയായിരുന്നു. പരീക്ഷയുടെ ഇടവേളയിലാണ് സംഭവം നടന്നത്. തങ്ങളെ പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പ്ലസ് വൺ വിദ്യാർത്ഥികൾ പറയുന്നത്. ഒരു വിദ്യാർത്ഥിയുടെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.